Friday, May 14, 2010

കാത്തിരിപ്പ്‌

ഹൃദയത്തില്‍ ചില്ലകള്‍ കൂട്ടി ഞാന്‍ കിളിക്ക് കൂടൊരുക്കി
സ്വപ്നത്തിന്‍ വ൪ണ തൂവലുകള്‍ നിരത്തി ഞാന്‍ മെത്തയൊരുക്കി
മനസ്സില്‍ ഒരായിരം സ്നേഹത്തിന്‍ വിരുന്നൊരുക്കി
ചിറകടിയൊച്ച കേള്‍ക്കാന്‍ ഞാനെന്‍ കാതൊരുക്കി


കണ്ണില്‍ എണ്ണയൊഴിച്ചു ഞാന്‍ കാത്തിരുന്നു
ശ്രീകോവിലില്‍  കാണിയ്ക്കയ൪പിച്ചു ഞാന്‍ കാത്തിരുന്നു
അവസാനമെന്‍ അധരങ്ങള്‍ വിറച്ചു
എവിടെയണെ൯ കിളി , എന്തെ വരാത്തു..


പോക്കു വെയിലേറ്റു തിളങ്ങുന്ന ചിറകുകളില്‍ ഞാന്‍ തിരഞ്ഞു
സന്ദ്യക്കൊപ്പം ചേക്കേറുന്ന കിളികളില്‍ ഞാന്‍ തിരഞ്ഞു
പൊള്ളുന്ന മണല്‍കാടുകളില്‍ ഞാനലഞ്ഞു
എന്നിട്ടും കണ്ടില്ല, എവിടെയണെ൯ കിളി , എന്തെ വരാത്തു..


മണല്ക്കാട്ടിലോടിയോടി ഞാന്‍ തളര്‍ന്നു
മോഹത്തിന്‍ ചിറകൊടിഞ്ഞു ഞാന്‍ വീണു
മോഹങ്ങള്‍ പേക്കിനവായ് മാറ്റി ഞാന്‍ നടന്നു
ഹൃദയത്തിന്‍ തേങ്ങലുകള്‍ അറിയാതെ ഉയര്‍ന്നു


പൊള്ളുന്ന മണലില്‍ പുതഞ്ഞു എന്‍ പാദങ്ങള്‍ ഇടറവേ
കാലത്തിന്‍ വഴിയില്‍ ഞാന്‍ കുഴഞ്ഞു വീഴവെ
അറിയാതെ മനസ്സിന്റെ  അധരങ്ങള്‍ വിറച്ചു
വരും, വരാതിരിക്കില്ല, കാത്തിരിക്കാം...

Thursday, May 13, 2010

സ്നേഹം

ഇവിടെ ഞാന്‍ കണ്ടു ,
അവിടെ കാണാത്തത് പലതും
ഇവിടെ ഞാനറിഞ്ഞു
അവിടെ നിന്ന് അറിയാത്തത് പലതും

പക്ഷെ...


ഒന്ന് മാത്രം കണ്ടില്ല
ഒന്ന് മാത്രം അറിഞ്ഞതുമില്ല
അതും തിരക്കി ഞാന്‍ തിരിച്ചു
അത് കണ്ടെന്‍ മനം തരിച്ചു
വെടി കോണ്ടു ഞാന്‍ മരിച്ചു .